Posts

2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് 08.05.2024 നു പ്രസിദ്ധീകരിച്ചിരുന്നു. ആയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ആക്ഷേപം    ബോധിപ്പിക്കാൻ 17.05.2024 വരെ സമയം അനുവദിച്ചിരുന്നു. 17.05.2024 നകം ലഭിച്ച ആക്ഷേപങ്ങൾ പരിഹരിച്ചുകൊണ്ടുള്ള ലിസ്റ്റ് ഇതോടൊന്നിച്ചു ഉള്ളടക്കം ചെയ്യുന്നു. 👉👉👉👉  സീനിയോറിറ്റി ലിസ്റ്റ് 👈👈👈👈

2001-2005 കാലയളവിലെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു

     2001-2005 കാലയളവിലെ PD ടീച്ചർ/LPST/UPST/ജൂനിയർ ഭാഷ അധ്യാപകർ/ സ്പെഷ്യലിസ്റ് അധ്യാപകർ എന്നിവരുടെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് താഴെയുള്ള ലിങ്കിൽ അറ്റാച്ച് ചെയ്തിരിക്കുന്നു.  👉👉👉👉  താല്കാലിക സീനിയോരിറ്റി ലിസ്റ്റ്  👈👈👈👈 ആയത് ബന്ധപ്പെട്ട അധ്യാപകരും പ്രധാനധ്യാപകരും പരിശോധിച്ച് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ രേഖാമൂലം 17/05/2024 നകം DDE യിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വേണം ആക്ഷേപം സമർപ്പിക്കേണ്ടത്.  ലിസ്റ്റിലുള്ള അധ്യാപകരിൽ നിലവിൽ HSA മാരായിട്ടുള്ളവർ HSA തസ്തികയിൽ വന്നത് പുതിയ PSC നിയമനം ആയിട്ടാണെങ്കിൽ അവർ ഈ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരല്ല. ആയതിനാൽ അക്കാര്യം എല്ലാ ഹൈസ്കൂൾ പ്രധാനധ്യാപകരും ശ്രദ്ധിക്കേണ്ടതും ആയത് യഥാസമയം അറിയിക്കേണ്ടതുമാണെന്ന് ഇതിനാൽ അറിയിക്കുന്നു. 

01/01/1996 മുതൽ 31/12/2000 താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - ഉൾപ്പെടാതെ പോയ അധ്യാപകരുടെ പേര് ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

     01/01/1996 മുതൽ 31/12/2000 വരെയുള്ള കാലഘട്ടത്തിലെ പി.ഡി ടീച്ചർ/എൽ.പി.എസ്.ടി/യു.പി.എസ്.ടി/ജൂനിയർ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക 👉👉  01/01/1996 മുതൽ 31/12/2000 വരെയുള്ള  താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്   👈👈      മേൽ  ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലെന്നും ആയതിനാൽ പേര് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സർവ്വീസ് കാർഡുകൾ സമർപ്പിച്ച മേൽ പറയുന്ന അദ്ധ്യാപകർ ടി ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരാണെന്ന് ബോധ്യപ്പെടുന്നു.  ആയതിനാൽ പ്രസ്തുത അധ്യാപകരെ താഴെപറയും പ്രകാരം 1996-2000 കാലയളവിലെ പി.ഡി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട്  ഈ കാര്യാലയത്തിൽ നിന്നും  ഉത്തര വ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.   ഉത്തരവിന്റെ പകർപ്പ് സേവനപുസ്തകത്തിൽ പതിച്ച് രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.  ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക 👉👉👉  ഉത്തരവ്‌  👈👈👈      ആക്ഷേപമുള്ളവർ 08/0...

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ എത്രയും വേഗം അറിയിക്കേണ്ടതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ ഉത്തരവ് പ്രകാരം ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചിരിക്കുന്നു.  ലിസ്റ്റ് ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 👉👉👉👉  സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് മേൽ ലിസ്റ്റിലേക്ക് മലപ്പുറം, വണ്ടൂർ, തിരൂർ, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.  സംസ്ഥാനത്തെ മുഴുവൻ  ഹൈസ്കൂൾ അധ്യാപകരുടെയും താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സൂചന ഉത്തരവ് പ്രകാരം മുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.   പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ സർക്കുലർ പ്രകാരം താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.  മേൽ സർക്കുലർ ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👉👉👉👉  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ മേൽ സർക്കുലർ, മുകളിലെ സംസ്ഥാനതല താൽകാലിക സീനിയോറിറ്റി ലിസ്റ്റ് എന്നിവ ഓരോ DEO മാരും തങ്ങളുടെ പരിധി...

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിക്കുന്നു.

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി  താഴെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരിക്കുന്നു. അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👉👉👉👉  സീനിയോറിറ്റി ലിസ്റ്റ് മലപ്പുറം ജില്ലയിലെ മുഴുവൻ ഗവണ്മെന്റ് ഹൈസ്കൂൾ അദ്ധ്യാപകരുടേയും സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുകയും 05/04/2024, 06/04/2024 തീയതികളിലായി വിദ്യാഭ്യാസ ഉപഡയറക്ക്ടറുടെ കാര്യാലയത്തിൽ വച്ച് മേൽ ലിസ്റ്റിൽ വന്ന തെറ്റുകൾ തിരുത്തുകയുമുണ്ടായി.  ഇനിയും തെറ്റുകൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ച്  നാളെ ഉച്ചക്ക് മുൻപ് തന്നെ താഴെ ചേർത്തിട്ടുള്ള നമ്പറുകളിൽ WHATSAPP മുഖാന്തിരം ബന്ധപ്പെട്ട് അപാകത പരിഹരിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.  സന്ദേശം അയക്കുന്നയാൾ പേര്, PEN  നമ്പർ, ഡെസിഗ്നേഷൻ, സ്ഥാപനം എന്നിവ വ്യക്തമാക്കേണ്ടതാണ്. തുടർന്ന് തിരുത്ത് വരുത്തേണ്ട വിവരങ്ങൾ അറിയിക്കേണ്ടതാണ്.    ശ്രീരാജ് (A3 DDE MPM): 9446508560 ശരത് (A6 DDE MPM): 7907056935 ബ്ലോഗിൽ പ്രവേശിച്ചതിന് ശേഷം നിര്ദ്ദേശങ്ങളോടൊപ്പം ഉൾചേർത്...

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

     മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിസ്റ്റ് ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ അദ്ധ്യാപകരുടേയും അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് ആണ്.  ഈ ലിസ്റ്റ് എല്ലാ ഗവ. ഹൈസ്കൂൾ പ്രധാനദ്ധ്യാപകരും, എച്ച്.എസ്.എ-മാരും പരിശോധിച്ച് മുഴുവൻ അദ്ധ്യാപകരും (പാർട്ട് ടൈം, ഫുൾടൈം ബെനിഫിറ്റ് വാങ്ങിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവരൊഴികെ) എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.  കൂടാതെ ഡെപ്യൂട്ടേഷനിൽ  ജോലി ചെയ്യുന്നവരും വർക്കിംഗ് അറേഞ്ച്മെന്റിൽ  വേറെ ഓഫീസുകളിൽ  ജോലി ചെയ്യുന്നവരും അപെൻഡിക്സ് 12(എ),(സി) വ്യവസ്ഥ പ്രകാരം അവധിയിൽ  പ്രവേശിച്ച അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനദ്ധ്യാപകർ/ സീനിയർ അസിസ്റ്റന്റ് പരിശോധിച്ച് ഉറപ്പുവരുത്തുക.  ഒരു കാരണവശാലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ (പി.ഇ.ടി, ഡ്രോയിംഗ്, സ്യൂയിംഗ്, മ്യൂസിക് വിഭാഗം) പാർട്ട് ടൈം അദ്ധ്യാപകർ, ഫുൾ ടൈം ബെനിഫിറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സൂപ്പർ ന്യൂമററി തസ്തികയിൽ  നിയമിതരായ അദ്ധ്യാപകർ എന്നിവർ...

34- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ തീരുമാനം

           2023 ഡിസംബർ 3 മുതൽ 8 വരെ  ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും, പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് സ്കൂ‌ളിലും വെച്ച് നടന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച അപേക്ഷകൾ 16.12.2023 ന് ചേർന്ന അപ്പീൽ കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 18 അപ്പീലുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 12 അപ്പീലുകളും അനുവദിക്കപ്പെട്ടു.അനുവദിക്കപ്പെട്ട അപ്പീലുകളുടെ പട്ടിക താഴെ ചേർക്കുന്നു.               അനുവദിച്ചതും നിരസിച്ചതുമായ അപ്പീലുകളുടെ  ഉത്തരവുകൾ 21.12.2023 മുതൽ 30.12.2023 വരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും  അപ്പീൽ രസീതി ഹാജരാക്കി കൈപ്പറ്റാവുന്നതാണ്. APPROVED LIST - HSS APPROVED LIST -HS