പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ എത്രയും വേഗം അറിയിക്കേണ്ടതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ ഉത്തരവ് പ്രകാരം ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. 


ലിസ്റ്റ് ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 👉👉👉👉 സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്


മേൽ ലിസ്റ്റിലേക്ക് മലപ്പുറം, വണ്ടൂർ, തിരൂർ, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. 

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരുടെയും താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സൂചന ഉത്തരവ് പ്രകാരം മുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.  

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ സർക്കുലർ പ്രകാരം താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

മേൽ സർക്കുലർ ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👉👉👉👉 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ


മേൽ സർക്കുലർ, മുകളിലെ സംസ്ഥാനതല താൽകാലിക സീനിയോറിറ്റി ലിസ്റ്റ് എന്നിവ ഓരോ DEO മാരും തങ്ങളുടെ പരിധിയിൽ ഉൾപ്പെട്ട എല്ലാ ഗവ: ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും ഇ മെയിൽ വഴി അയച്ച് നൽകി നേരിട്ട് പരിശോധന നടത്തുന്നതിനും സ്കൂൾ ഗ്രൂപ്പ്‌ വഴി HST തസ്തികയിലെ അദ്ധ്യാപകർക്ക് സീനിയോറിറ്റി ലിസ്റ്റ് ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകുന്നു. 

തുടർന്ന് ഏതെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയതു, അനുബന്ധ രേഖകളുടെ (SB പേജ് ഉൾപ്പടെ) സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മലപ്പുറം ഡി ഡി ഇ ഓഫീസിലെ A സെക്ഷനിൽ എത്താൻ നിർദേശം നൽകുക. 

*സംസ്ഥാനതല താൽകാലിക സീനിയോറിറ്റി ലിസ്റ്റ് പരിശോധിച്ചു, ഒരു തിരുത്തും ഇല്ല* / *ഇനി പറയുന്ന തിരുത്ത് രേഖകളുടെ പകർപ്പ് സഹിതം  മലപ്പുറം ഡി ഡി ഇ ഓഫീസിൽ സമർപ്പിച്ചു* എന്ന സാക്ഷ്യപത്രം അതാത് DEO മാർ തങ്ങളുടെ പരിധിയിലെ മുഴുവൻ ഗവ: ഹൈസ്കൂൾ പ്രധാനാധ്യാപകരിൽ നിന്നും വാങ്ങി, ആയതു 23/04/2024 നു വൈകുന്നേരം 4 മണിക്കുള്ളിൽ ഗവ:ഹൈസ്കൂൾ ലിസ്റ്റ് സഹിതം പ്രത്യേക ദൂതൻ വഴി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്.


*DGE യുടെ  A3/6814/2024/DGE നമ്പർ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ജാഗ്രത പുലർത്തി പൂർണ്ണമായ മേൽനോട്ടം വഹിക്കാൻ ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകുന്നു.*


വിദ്യാഭ്യാസ ഉപഡയറക്ടർ

മലപ്പുറം

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.