Posts

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ എത്രയും വേഗം അറിയിക്കേണ്ടതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ ഉത്തരവ് പ്രകാരം ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചിരിക്കുന്നു.  ലിസ്റ്റ് ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 👉👉👉👉  സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് മേൽ ലിസ്റ്റിലേക്ക് മലപ്പുറം, വണ്ടൂർ, തിരൂർ, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.  സംസ്ഥാനത്തെ മുഴുവൻ  ഹൈസ്കൂൾ അധ്യാപകരുടെയും താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സൂചന ഉത്തരവ് പ്രകാരം മുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.   പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ സർക്കുലർ പ്രകാരം താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.  മേൽ സർക്കുലർ ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👉👉👉👉  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ മേൽ സർക്കുലർ, മുകളിലെ സംസ്ഥാനതല താൽകാലിക സീനിയോറിറ്റി ലിസ്റ്റ് എന്നിവ ഓരോ DEO മാരും തങ്ങളുടെ പരിധിയിൽ ഉൾപ്പെട്ട എല്ലാ ഗവ: ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും ഇ മെയിൽ

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിക്കുന്നു.

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി  താഴെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരിക്കുന്നു. അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👉👉👉👉  സീനിയോറിറ്റി ലിസ്റ്റ് മലപ്പുറം ജില്ലയിലെ മുഴുവൻ ഗവണ്മെന്റ് ഹൈസ്കൂൾ അദ്ധ്യാപകരുടേയും സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുകയും 05/04/2024, 06/04/2024 തീയതികളിലായി വിദ്യാഭ്യാസ ഉപഡയറക്ക്ടറുടെ കാര്യാലയത്തിൽ വച്ച് മേൽ ലിസ്റ്റിൽ വന്ന തെറ്റുകൾ തിരുത്തുകയുമുണ്ടായി.  ഇനിയും തെറ്റുകൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ച്  നാളെ ഉച്ചക്ക് മുൻപ് തന്നെ താഴെ ചേർത്തിട്ടുള്ള നമ്പറുകളിൽ WHATSAPP മുഖാന്തിരം ബന്ധപ്പെട്ട് അപാകത പരിഹരിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.  സന്ദേശം അയക്കുന്നയാൾ പേര്, PEN  നമ്പർ, ഡെസിഗ്നേഷൻ, സ്ഥാപനം എന്നിവ വ്യക്തമാക്കേണ്ടതാണ്. തുടർന്ന് തിരുത്ത് വരുത്തേണ്ട വിവരങ്ങൾ അറിയിക്കേണ്ടതാണ്.    ശ്രീരാജ് (A3 DDE MPM): 9446508560 ശരത് (A6 DDE MPM): 7907056935 ബ്ലോഗിൽ പ്രവേശിച്ചതിന് ശേഷം നിര്ദ്ദേശങ്ങളോടൊപ്പം ഉൾചേർത്ത   ഗൂഗിൾ ഷീറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതിന്

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

     മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിസ്റ്റ് ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ അദ്ധ്യാപകരുടേയും അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് ആണ്.  ഈ ലിസ്റ്റ് എല്ലാ ഗവ. ഹൈസ്കൂൾ പ്രധാനദ്ധ്യാപകരും, എച്ച്.എസ്.എ-മാരും പരിശോധിച്ച് മുഴുവൻ അദ്ധ്യാപകരും (പാർട്ട് ടൈം, ഫുൾടൈം ബെനിഫിറ്റ് വാങ്ങിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവരൊഴികെ) എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.  കൂടാതെ ഡെപ്യൂട്ടേഷനിൽ  ജോലി ചെയ്യുന്നവരും വർക്കിംഗ് അറേഞ്ച്മെന്റിൽ  വേറെ ഓഫീസുകളിൽ  ജോലി ചെയ്യുന്നവരും അപെൻഡിക്സ് 12(എ),(സി) വ്യവസ്ഥ പ്രകാരം അവധിയിൽ  പ്രവേശിച്ച അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനദ്ധ്യാപകർ/ സീനിയർ അസിസ്റ്റന്റ് പരിശോധിച്ച് ഉറപ്പുവരുത്തുക.  ഒരു കാരണവശാലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ (പി.ഇ.ടി, ഡ്രോയിംഗ്, സ്യൂയിംഗ്, മ്യൂസിക് വിഭാഗം) പാർട്ട് ടൈം അദ്ധ്യാപകർ, ഫുൾ ടൈം ബെനിഫിറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സൂപ്പർ ന്യൂമററി തസ്തികയിൽ  നിയമിതരായ അദ്ധ്യാപകർ എന്നിവർ ഈ ലിസ്റ്റിൽ  ഉൾപ്പെടരുത്. അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ്

34- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ തീരുമാനം

           2023 ഡിസംബർ 3 മുതൽ 8 വരെ  ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും, പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് സ്കൂ‌ളിലും വെച്ച് നടന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച അപേക്ഷകൾ 16.12.2023 ന് ചേർന്ന അപ്പീൽ കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 18 അപ്പീലുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 12 അപ്പീലുകളും അനുവദിക്കപ്പെട്ടു.അനുവദിക്കപ്പെട്ട അപ്പീലുകളുടെ പട്ടിക താഴെ ചേർക്കുന്നു.               അനുവദിച്ചതും നിരസിച്ചതുമായ അപ്പീലുകളുടെ  ഉത്തരവുകൾ 21.12.2023 മുതൽ 30.12.2023 വരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും  അപ്പീൽ രസീതി ഹാജരാക്കി കൈപ്പറ്റാവുന്നതാണ്. APPROVED LIST - HSS APPROVED LIST -HS

34- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി - സംബന്ധിച്ച്

    2023 ഡിസംബർ 4 മുതൽ ഡിസംബർ 8 വരെ തീയതികളിൽ ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും, പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് സ്കൂ‌ളിലും വെച്ച് നടന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനറൽ കൺവീനർ മുമ്പാകെ വിവിധ മത്സര ഇനങ്ങൾക്ക് അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളെ കലോത്സവ മാന്വൽ പ്രകാരമുള്ള അപ്പീൽ കമ്മിറ്റി മുമ്പാകെ 2023 ഡിസംബർ 16 (ശനിയാഴ്ച) -ന് സിവിൽ സ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ വെച്ച് നേരിൽ കേൾക്കുന്ന വിവരം അറിയിക്കുന്നു. അപ്പീൽ സമർപ്പിച്ചവർ അന്നേ ദിവസം രാവിലെ 8.30-ന് തന്നെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തു‌ത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ് ഹിയറിംഗിന് യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥി കളുടെ അപേക്ഷയും, അനുബന്ധ വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണ്    അപ്പീൽ കമ്മിറ്റി ചേരുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെ ചേർക്കുന്നു . Prasanth Residency And Family Restaurant                                                                 നിബന്ധനകൾ * സിംഗിൾ ഇനത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥി, ഗ

34- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി -

  34- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി   2023 ഡിസംബർ 08 ന് ശേഷം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. അപ്പീൽ തീയ്യതി :- എച്ച് എസ്   :- എച്ച് എസ് എസ് :- സ്ഥലം                      :-

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് & സ്വാശ്രയ മേഖലയിലേക്കുള്ള അവസാന SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ്    &  സ്വാശ്രയ   മേഖലയിലേക്കുള്ള അവസാന  SPOT ADMISSION 17.11.2023   വെള്ളിയാഴ്ച്ച    മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ്  മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ചിട്ടും   അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്  ഇന്റർവ്യൂവിൽ  പങ്കെടുക്കാവുന്നതാണ്  അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും സമയക്രമം   ഗവണ്മെൻ്/എയ്ഡഡ്   രജിസ്‌ട്രേഷൻ  രാവിലെ  9.AM മുതൽ   9.30 AM വരെ  ഇന്റർവ്യൂ     രാവിലെ  10.AM   മുതൽ   സ്വാശ്രയം  രജിസ്‌ട്രേഷൻ   11.45 AM മുതൽ  12 .30 PM വരെ  ഇന്റർവ്യൂ     2  PM മുതൽ വിദ്യാർത്ഥികൾ  സമയക്രമം പാലിക്കേണ്ടതാണ് ,  രജിസ്ട്രേഷൻ  സമയത്തിന്  ശേഷം വരുന്നവരെ  കൂടിക്കാഴ്ചയിൽ പങ്കെടുപ്പിക്കുന്നതല്ല   ഒഴിവുള്ള സ്ഥാപനങ്ങൾ ഗവണ്മെൻ്/എയ്ഡഡ് - RM TTI VALANCHERY - 19 ഒഴിവുകൾ  സ്വാശ്രയം -(SCIENCE) - 17   ഒഴിവുകൾ                                     MO TTI MANKADA                                       MOULANA TTI  KOOTTAYI(TIRUR),                                     FAZFARI TTI