36- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി - സംബന്ധിച്ച്
2025 നവംബർ 18 മുതൽ 22 വരെ തീയതികളിൽ വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂർ , ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂർ , ഗുരുകുലം വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലും വെച്ച് നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനറൽ കൺവീനർ മുമ്പാകെ വിവിധ മത്സര ഇനങ്ങൾക്ക് അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളെ കലോത്സവ മാന്വൽ പ്രകാരമുള്ള അപ്പീൽ കമ്മിറ്റി മുമ്പാകെ 2025 ഡിസംബർ 6 (ശനിയാഴ്ച്ച) ന് കോട്ടക്കൽ അധ്യാപക ഭവനിൽ (ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിന് സമീപം) വെച്ച് നേരിൽ കേൾക്കുന്ന വിവരം അറിയിക്കുന്നു. അപ്പീൽ സമർപ്പിച്ചവർ അന്നേ ദിവസം രാവിലെ 9:30 ന് ഹൈസ്കൂൾ വിഭാഗവും , രാവിലെ 11.00 മണിക്ക് ഹയർസെക്കണ്ടറി വിഭാഗവും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. ഹിയറിംഗിന് യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും, അനുബന്ധ രേഖകളും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണ്.
അപ്പീൽ കമ്മിറ്റി ചേരുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെ ചേർക്കുന്നു.
നിബന്ധനകൾ
* സിംഗിൾ ഇനത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥി, ഗ്രൂപ്പിനത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളിൽ ടീം ക്യാപ്റ്റൻ മാത്രം ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പാൾ/ പ്രധാനാദ്ധ്യാപകൻ ചുമതലപ്പെടുത്തുന്ന അദ്ധ്യാപകർക്കൊപ്പം, മാത്രവും ഹാജരാകേണ്ടതാണ്. (രക്ഷിതാക്കളോ, പരിശീലകരോ ഹാജരാകേണ്ടതില്ല).
* മത്സരാർത്ഥികൾ ഡിജിറ്റൽ രേഖകൾ ഒന്നും കരുതേണ്ടതില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ റെക്കോർഡ് ചെയ്ത ഡിജിറ്റൽ രേഖകൾ മാത്രമാണ് പരിശോധിക്കുക.
* കുട്ടിയെ തിരിച്ചറിയുന്നതിന് പ്രിൻസിപ്പാൾ / പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ കത്ത്, അപ്പീൽ രസീത് എന്നിവ ഹാജരാക്കേണ്ടതാണ്.
* അപ്പീലിന് ഹാജരാകുന്ന മത്സരാർത്ഥികൾ ഭക്ഷണത്തിനുള്ള ക്രമീകരണം സ്വയം ഒരുക്കേണ്ടതാണ്.