Posts

Showing posts from June, 2026

2026 - 2028 അദ്ധ്യയന വർഷത്തെ ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

           2026-2028 അദ്ധ്യയന വർഷത്തെ ബി.എഡ്  ഡിപ്പാർട്ട്മെന്റ് ക്വാട്ട മുഖേന അപേക്ഷകൾ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. B.Ed Department Quota

പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്റർ ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്റർ  , പരപ്പനങ്ങാടി     ഗവ.മോഡൽ ലാബ് സ്കൂൾ  എന്നീ സ്ഥാപനങ്ങളിലെ   വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ നൽകിയവരിൽ  നിന്നും ഇന്റർവ്യൂ നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .  റാങ്ക് ലിസ്റ്റ് : പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ റാങ്ക് ലിസ്റ്റ് :ഗവ. മോഡൽ ലാബ് സ്കൂൾ

പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച

            2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, , പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ   വിവിധ  തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ നല്കിയിട്ടുള്ളവർ ,    18/06/2026 ന് രാവിലെ 10:30 AM  ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ് .  അപേക്ഷ സമർപ്പിച്ച എല്ലാ ഉദ്യോഗാർത്ഥികളും ഇതൊരു അറിയിപ്പായി കരുതി കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് .                 കൂടിക്കാഴ്ച വേളയിൽ  ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ  ഹാജരാക്കേണ്ടതാണ്.

ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ

  1. ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ   ആവശ്യമായ യോഗ്യതകൾ : A) സോഷ്യൽ സയൻസ് , ഹ്യുമാനിറ്റീസ് , അല്ലെങ്കിൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം B) M.Ed. Spl.Ed. (ASD/ ID/ SLD) യോഗ്യതയും , അതോടൊപ്പം യോഗ്യത നേടിയ ശേഷം ASD/ID/SLD കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂളുകളിലോ അല്ലെങ്കിൽ RCI അംഗീകൃത ദീർഘകാല കോഴ്സുകളിലോ അധ്യാപന പരിചയം ( രണ്ട് വർഷത്തിൽ കുറയാത്തത് ). അല്ലെങ്കിൽ B.Ed. Spl.Ed. (ASD/ ID/ SLD) യോഗ്യതയും , യോഗ്യത നേടിയ ശേഷം മുകളിൽ പറഞ്ഞ രീതിയിലുള്ള അഞ്ച് വർഷത്തെ അധ്യാപന പരിചയവും . അല്ലെങ്കിൽ DMR / DSE (ASD/ ID/ SLD) / D.Ed. Spl.Ed (ASD/ ID/ SLD) യോഗ്യതയും , യോഗ്യത നേടിയ ശേഷം മുകളിൽ പറഞ്ഞ രീതിയിലുള്ള പത്ത് വർഷത്തെ അധ്യാപന പരിചയവും . C) ഉദ്യോഗാർത്ഥിക്ക് നിലവിൽ പ്രാബല്യമുള്ള ആർ . സി . ഐ (RCI) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ് . 2. ഫാക്കൽറ്റി ഇൻ സൈക്കോളജി   ആവശ്യമായ യോഗ്യതകൾ : A) M.Phil. ഇൻ ക്ലിനിക്കൽ സൈക്കോളജി (Clinical Psychology). അല്ലെങ്കിൽ M.Phil. ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (Rehabilitatio...

2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

 1)     2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, , പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ    താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.  വിജ്ഞാപനത്തിനായി താഴെ ക്ലിക്ക് ചെയുക  1. വിജ്ഞാപനം 1  2. വിജ്ഞാപനം 2 വിജ്ഞാപനത്തിൽ   പറഞ്ഞ തസ്തികകളിലേക്കുള്ള അപേക്ഷകൾ 16/06/2026 ന് വൈകുന്നേരം 3.00 PM  ന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന വിവരം അപേക്ഷയുടെ മുകളിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്‌. കൂടിക്കാഴ്ച 18/06/2026 ന് രാവിലെ 11.30 മണി മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

ഡി എൽ എഡ് (D.El.Ed.) 2026- 28 അദ്ധ്യായന വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു .

   ഡി എൽ എഡ് (D.El.Ed.) 2026- 28   അദ്ധ്യായന  വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള  ഓൺലൈൻ അപേക്ഷ ക്ഷണിച്ചു  .  അപേക്ഷിക്കേണ്ടവിധം 1.   https://kbpe.kerala.gov.in/deled2026/ മുഖേന  2.അപേക്ഷാ ഫീസ്  ഗവ / എയ്‌ഡഡ്‌               : 5 രൂപ    സെൽഫ് ഫിനാൻസ് : 100/- രൂപ 3. SC/ST  വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. 4. അപേക്ഷ സമർപ്പിക്കേണ്ട തീയതി 06/06/2026 മുതൽ 15/06/2026 നു 5 PM വരെ വിശദ  വിവരങ്ങൾക്ക് താഴെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. വിജ്ഞാപനം -GOVT/AIDED COLLEGE LIST-GOVT/AIDED വിജ്ഞാപനം -SELF FINANCE COLLEGE LIST-SELF FINANCE