Posts

Showing posts from July, 2026

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് സെലക്ഷൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

  ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് സെലക്ഷൻ  ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.  ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ      03 /08/2026 (തിങ്കളാഴ്ച്ച ) ന്  (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ    വെച്ച് നടത്തപ്പെടുന്നതാണ്.  കൂടിക്കാഴ്ച്‌ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. 1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്   2.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് 3.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് (മറ്റു സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്)  4.വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്. 5. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസബിലിറ്റി  സർട്ടിഫിക്കറ്റ്.  6.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്‌കാർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ  താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്. 1. അവസാനമായി ...

ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ് ,ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) സെലക്ഷൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

  ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള (സയൻസ് , ഹ്യൂമാനിറ്റീസ് & കോമേഴ്‌സ് )  സെലക്ഷൻ  ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു .    ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ വിവരങ്ങൾ  താഴെ ചേർക്കുന്നു.    തീയ്യതി  -    05/08/2026  ബുധൻ   സ്ഥലം     -     മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ്                                ഓഡിറ്റോറിയം     ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം) സമയക്രമം  കോമേഴ്‌സ് ഷുവർ ലിസ്റ്റ്                 - 9:30 AM  ഹ്യൂമാനിറ്റീസ് ഷുവർ ലിസ്റ്റ്          -10:00 AM  ഹ്യൂമാനിറ്റീസ് വെയ്റ്റിംഗ് ലിസ്റ്റ്   -10:30 AM  തീയ്യതി  -    06/08/2026  വ്യാഴം  സ്ഥലം     -     മലപ്പുറം മു...

പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി ജൂലൈ 29,30 തീയ്യതികളായി നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു (ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ഒഴികെ)

              2026-27 അധ്യയനവർഷത്തിൽ പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി ഫാക്കൽറ്റി ഇൻ സൈക്കോളജി , അസിസ്റ്റന്റ് ടീച്ചർ എന്നീ തസ്തികകളിലേക്കായി 29.07.2026 നും, ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ , ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ , ആയ , ഓഫീസ് അറ്റൻഡന്റ് , എന്നീ തസ്തികകളിലേക്കായി 30.07.2026 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം ബഹു.ഹൈകോടതിയുടെ WP(C)No.25774/2026/F നം Dtd 28.07.2026 Interim order പ്രകാരം സ്റ്റേ ചെയ്തതിനാൽ മാറ്റി വെച്ചിരിക്കുന്നു. ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻറെ അഭിമുഖം 29.07.2026 ന് മുൻ നിശ്ചയപ്രകാരം നടത്തപ്പെടുന്നതാണ് .

2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

2026-27 അധ്യയനവർഷത്തിൽ പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി 18.06.2026 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തിയ അഭിമുഖം   ചില സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യുകയുണ്ടായി .   18.06.2026 ലെ അഭിമുഖത്തിന് പങ്കെടുത്തിട്ടുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും   മാത്രമായി താഴെ പറയുന്ന തീയ്യതികളിൽ അഭിമുഖം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ളതാണ് .                       കോർഡിനേറ്റർ , ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ , ഫാക്കൽറ്റി ഇൻ സൈക്കോളജി , അസിസ്റ്റന്റ് ടീച്ചർ   എന്നീ തസ്തികകളിലേക്കുള്ള   ഉദ്യോഗാർത്ഥികൾ 29.07.2026 നും , ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ , ലൈബ്രേറിയൻ , വാച്ച്മാൻ കം സ്വീപ്പർ , ആയ , ഓഫീസ് അറ്റൻഡന്റ് , എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾ 30.07.2026 നും നിശ്ചിത ഫോര്മാറ്റിലുള്ള അപേക്ഷയോടൊപ്പം , യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം   വിദ്യാഭ്...