Posts

Showing posts from September, 2026

ഡി.എൽ.എഡ് 2026-28 സ്പോട് അലോട്ട്മെന്റ് 28.09.2026 ന് നടക്കുന്നു

                   ഡി.എൽ.എഡ് 2026-28 വർഷത്തിൽ ജില്ലയിൽ വിവിധ അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ ബാക്കിയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 28.09.2026 തിങ്കളാഴ്ച്ച 10:30 AM ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ   വെച്ച് നടത്തപ്പെടുന്നതാണ്. നിലവിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ സ്പോട്ട് അല്ലോട്മെന്റിൽ പങ്കെടുക്കേണ്ടതില്ല . NB: അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. സമയക്രമം കൃതൃമായി  പാലിക്കേണ്ടതാണ്.   കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ 1.  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് 2. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ അസ്സൽ സർട്ടിഫിക്കറ്റ് താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്. 1. അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ടി.സി. 2.കേരളാ ഗവൺമെൻ്റിൽ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ് 3.അസി.സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഫോറം 42 (കെ.ഇ.ആർ) .

ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു.

 മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (DDE) ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു. പുതുക്കിയ തീയതികളും സമയവും താഴെ നൽകുന്നു. ടെൻഡർ നമ്പർ: DDEMPM/9286/2026-C7  ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 03/09/2026, വൈകുന്നേരം 5.00 മണി വരെ ടെൻഡർ തുറക്കുന്ന തീയതി: 05/09/2026, ഉച്ചയ്ക്ക് 2.00 മണിക്ക് മറ്റു നിബന്ധനകളിൽ മാറ്റമില്ല. താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ പുതുക്കിയ സമയപരിധിക്കുള്ളിൽ ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്.