ഡി.എൽ.എഡ് 2026-28 സ്പോട് അലോട്ട്മെന്റ് 28.09.2026 ന് നടക്കുന്നു
ഡി.എൽ.എഡ് 2026-28 വർഷത്തിൽ ജില്ലയിൽ വിവിധ അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ ബാക്കിയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 28.09.2026 തിങ്കളാഴ്ച്ച 10:30 AM ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
നിലവിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ സ്പോട്ട് അല്ലോട്മെന്റിൽ പങ്കെടുക്കേണ്ടതില്ല .
NB: അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
സമയക്രമം കൃതൃമായി പാലിക്കേണ്ടതാണ്.
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
2. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ അസ്സൽ സർട്ടിഫിക്കറ്റ്
താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്.
1. അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ടി.സി.
2.കേരളാ ഗവൺമെൻ്റിൽ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്
3.അസി.സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഫോറം 42 (കെ.ഇ.ആർ).