ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

             ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ   07/07/2026 (ചൊവ്വാഴ്ച്ച) ന് മലപ്പുറം ഗവൺമെന്‍റ് ടി.ടി.ഐ യിൽ (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം) വെച്ച് നടത്തപ്പെടുന്നതാണ്. 

കൂടിക്കാഴ്ച്‌ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്  
2.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് (മറ്റു സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്) 
4.വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്.
5. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസബിലിറ്റി 
സർട്ടിഫിക്കറ്റ്. 
6.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്‌കാർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ 

താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്.

1. അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ടി.സി.
2.കേരളാ ഗവൺമെൻ്റിൽ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്
3.അസി.സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഫോറം 42 (കെ.ഇ.ആർ).

സമയക്രമം ചുവടെ ചേർക്കുന്നു . 

കോമേഴ്‌സ് ഷുവർ ലിസ്റ്റ്  & വെയ്റ്റിംഗ് ലിസ്റ്റ്            -  9:00 AM 

സയൻസ് ഷുവർ ലിസ്റ്റ്  & വെയ്റ്റിംഗ് ലിസ്റ്റ്                -  9:30 AM 

ഹ്യൂമാനിറ്റീസ് ഷുവർ ലിസ്റ്റ്  & വെയ്റ്റിംഗ് ലിസ്റ്റ്    -10:00 AM 


മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

SCIENCE SURE LIST

HUMANITIES SURE LIST

COMMERCE SURE LIST

വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

SCIENCE WAITING LIST

  

ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.


ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള ലിസ്റ്റ് പിഎസ് സിയിൽ നിന്നും ലഭിക്കുന്ന മുറയ്കക്ക് പ്രസിദ്ധീകരിക്കുന്നതാണ്


Popular posts from this blog

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി എൽ എഡ് (D.El.Ed.)2025-27 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി