പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി ജൂലൈ 29,30 തീയ്യതികളായി നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു (ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ഒഴികെ)
2026-27 അധ്യയനവർഷത്തിൽ പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി ഫാക്കൽറ്റി ഇൻ സൈക്കോളജി , അസിസ്റ്റന്റ് ടീച്ചർ എന്നീ തസ്തികകളിലേക്കായി 29.07.2026 നും, ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ , ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ , ആയ , ഓഫീസ് അറ്റൻഡന്റ് , എന്നീ തസ്തികകളിലേക്കായി 30.07.2026 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം ബഹു.ഹൈകോടതിയുടെ WP(C)No.25774/2026/F നം Dtd 28.07.2026 Interim order പ്രകാരം സ്റ്റേ ചെയ്തതിനാൽ മാറ്റി വെച്ചിരിക്കുന്നു.
ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻറെ അഭിമുഖം 29.07.2026 ന് മുൻ നിശ്ചയപ്രകാരം നടത്തപ്പെടുന്നതാണ് .