2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
2026-27
അധ്യയനവർഷത്തിൽ പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലേക്കും
ഗവ.മോഡൽ ലാബ് സ്കൂളിലേക്കുമായി 18.06.2026 ന് മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തിയ അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യുകയുണ്ടായി .
18.06.2026 ലെ അഭിമുഖത്തിന് പങ്കെടുത്തിട്ടുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും
മാത്രമായി താഴെ പറയുന്ന തീയ്യതികളിൽ അഭിമുഖം നടത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ളതാണ് .
കോർഡിനേറ്റർ , ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ,
ഫാക്കൽറ്റി ഇൻ സൈക്കോളജി , അസിസ്റ്റന്റ്
ടീച്ചർ എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾ
29.07.2026 നും, ഓഫീസ്
അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ , ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ , ആയ , ഓഫീസ്
അറ്റൻഡന്റ് , എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികൾ 30.07.2026
നും നിശ്ചിത ഫോര്മാറ്റിലുള്ള
അപേക്ഷയോടൊപ്പം ,യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ
സഹിതം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ
കാര്യാലയത്തിൽ രാവിലെ 9:00 മണിക്ക് അഭിമുഖത്തിനായി
ഹാജരാക്കേണ്ടതാണ്.
പ്രായപരിധി:
കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം. (നിയമാനുസൃതമായ വയസ്സിളവ് ബാധകമായിരിക്കും)
ഓണറേറിയം:
സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്
തസ്തികകളും യോഗ്യതകളും - സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ,പരപ്പനങ്ങാടി
1. ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജ്യുക്കേഷൻ (Full-time) - ഒഴിവുകൾ: 03
ആവശ്യമായ യോഗ്യതകൾ:
A) സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, അല്ലെങ്കിൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം
B) M.Ed. Spl.Ed. (ASD/ ID/ SLD) യോഗ്യതയും, അതോടൊപ്പം യോഗ്യത നേടിയ ശേഷം ASD/ID/SLD കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂളുകളിലോ അല്ലെങ്കിൽ RCI അംഗീകൃത ദീർഘകാല കോഴ്സുകളിലോ അധ്യാപന പരിചയം (രണ്ട് വർഷത്തിൽ കുറയാത്തത്).
അല്ലെങ്കിൽ B.Ed. Spl.Ed. (ASD/ ID/ SLD) യോഗ്യതയും, യോഗ്യത നേടിയ ശേഷം മുകളിൽ പറഞ്ഞ രീതിയിലുള്ള അഞ്ച് വർഷത്തെ അധ്യാപന പരിചയവും.
അല്ലെങ്കിൽ DMR / DSE (ASD/ ID/ SLD) / D.Ed. Spl.Ed
(ASD/ ID/ SLD) യോഗ്യതയും, യോഗ്യത നേടിയ ശേഷം മുകളിൽ പറഞ്ഞ രീതിയിലുള്ള പത്ത് വർഷത്തെ അധ്യാപന പരിചയവും.
C) ഉദ്യോഗാർത്ഥിക്ക് നിലവിൽ പ്രാബല്യമുള്ള ആർ.സി.ഐ (RCI) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
നോട്ട്: ഫുൾടൈം ഫാക്കൽറ്റി തസ്തികയിൽ നിയമിതരാകുന്നവരിൽ, ഉയർന്ന യോഗ്യതയും സർവീസിൽ മുൻഗണനയുമുള്ളഏറ്റവും അനുയോജ്യനായ വ്യക്തിയെ 'പ്രോഗ്രാം കോർഡിനേറ്റർ' ആയി ചുമതലപ്പെടുത്തുന്നതായിരിക്കും.
2. ഫാക്കൽറ്റി ഇൻ സൈക്കോളജി (Full-time) - ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ:
A) M.Phil. ഇൻ ക്ലിനിക്കൽ സൈക്കോളജി (Clinical Psychology).
അല്ലെങ്കിൽ M.Phil. ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (Rehabilitation Psychology) യോഗ്യതയും, അതോടൊപ്പം യോഗ്യത നേടിയ ശേഷം ASD/ID/SLD ബാധിതരായ വ്യക്തികളുമായി പ്രവർത്തിച്ചോ അല്ലെങ്കിൽ RCI അംഗീകൃത ദീർഘകാല കോഴ്സുകളിൽ പഠിപ്പിച്ചോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (Masters in Psychology - Clinical
Psychology/Educational Psychology സ്പെഷ്യൽ പേപ്പറോടെ പാസ്സായിരിക്കണം), അതോടൊപ്പം മുകളിൽ പറഞ്ഞ മേഖലകളിൽ യോഗ്യത നേടിയ ശേഷമുള്ള അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
B) ഉദ്യോഗാർത്ഥിക്ക് നിലവിൽ പ്രാബല്യമുള്ള ആർ.സി.ഐ (RCI) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
3. ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റർ - ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ:
പ്ലസ് ടു +ഡി.ടി.പി കമ്പ്യൂട്ടർ പരിജ്ഞാനം.
4. ഓഫീസ് അറ്റൻഡന്റ് - ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ:
ഏഴാം ക്ലാസ് പാസായിരിക്കണം
5. വാച്ച്മാൻ കം സ്വീപ്പർ - ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ:
ഏഴാം ക്ലാസ് പാസായിരിക്കണം
6. ലൈബ്രേറിയൻ - ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ:
പ്ലസ് ടു ,ലൈബ്രറി സയൻസിൽ ഡിഗ്രി /ഡിപ്ലോമ
തസ്തികകളും യോഗ്യതകളും - ഗവ.മോഡൽ ലാബ് സ്കൂൾ , പരപ്പനങ്ങാടി
1.അസിസ്റ്റൻറ് ടീച്ചർ - ഒഴിവുകൾ: 02
ആവശ്യമായ യോഗ്യതകൾ: ഡിഗ്രി /പ്ലസ് ടു , ബി എഡ് /ഡി എഡ് (സ്പെഷ്യൽ
എഡ്യൂക്കേഷൻ എം ആർ)
2.ആയ- ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ: ക്ലാസ് – 8
3.ഓഫീസ് അറ്റൻഡൻറ്- ഒഴിവുകൾ: 01
ആവശ്യമായ യോഗ്യതകൾ: ക്ലാസ് - 8
(ടീച്ചിങ് പോസ്റ്റിലേക്ക് തൊഴിൽ പരിചയം രേഖപ്പെടുത്തുമ്പോൾ അധ്യാപന പരിചയം മാത്രമേ രേഖപെടുത്താവൂ)