മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി പ്രസിദ്ധീകരിക്കുന്നു.
മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് അന്തിമമായി താഴെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മലപ്പുറം ജില്ലയിലെ മുഴുവൻ ഗവണ്മെന്റ് ഹൈസ്കൂൾ അദ്ധ്യാപകരുടേയും സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുകയും 05/04/2024, 06/04/2024 തീയതികളിലായി വിദ്യാഭ്യാസ ഉപഡയറക്ക്ടറുടെ കാര്യാലയത്തിൽ വച്ച് മേൽ ലിസ്റ്റിൽ വന്ന തെറ്റുകൾ തിരുത്തുകയുമുണ്ടായി.
ഇനിയും തെറ്റുകൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നാളെ ഉച്ചക്ക് മുൻപ് തന്നെ താഴെ ചേർത്തിട്ടുള്ള നമ്പറുകളിൽ WHATSAPP മുഖാന്തിരം ബന്ധപ്പെട്ട് അപാകത പരിഹരിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
സന്ദേശം അയക്കുന്നയാൾ പേര്, PEN നമ്പർ, ഡെസിഗ്നേഷൻ, സ്ഥാപനം എന്നിവ വ്യക്തമാക്കേണ്ടതാണ്. തുടർന്ന് തിരുത്ത് വരുത്തേണ്ട വിവരങ്ങൾ അറിയിക്കേണ്ടതാണ്.
ശ്രീരാജ് (A3 DDE MPM): 9446508560
ശരത് (A6 DDE MPM): 7907056935
ബ്ലോഗിൽ പ്രവേശിച്ചതിന് ശേഷം നിര്ദ്ദേശങ്ങളോടൊപ്പം ഉൾചേർത്ത ഗൂഗിൾ ഷീറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം തുറന്നു വരുന്ന interface ൽ, കമ്പ്യൂട്ടറിൽ ആണെങ്കിൽ കൺട്രോൾ എഫ് ഉപയോഗിച്ച് സെർച്ച് ചെയ്തു നോക്കിയും, മൊബൈൽ ഫോണിൽ ആണെങ്കിൽ ഗൂഗിൾ ക്രോമിലോ ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ടോ ഫൈൻഡ് ഓപ്ഷൻ ഉപയോഗിച്ച് സെർച്ച് ചെയ്ത് വിവരങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടതാണ്.
NB: മുകളിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ സീരിയൽ നമ്പർ സീനിയോറിറ്റി ക്രമത്തിൽ സോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ HST മാരുടെ സീനിയോരിറ്റിയിൽ വന്ന അപാകം പരിഹരിക്കുന്നതിനുവേണ്ടിയുള്ള draft മാത്രമാണിത്. ഔദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് DGE (പൊതു വിദ്യാഭ്യാസ ഡയറക്ക്ട്ടറുടെ കാര്യാലയത്തിൽ നിന്നും) പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പരിശോധികേണ്ടതും റാങ്ക് സംബന്ധിച്ച ആക്ഷേപങ്ങൾ സമയബന്ധിതമായി അറിയികേണ്ടതുമാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർ
മലപ്പുറം