മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ലിസ്റ്റ് ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ അദ്ധ്യാപകരുടേയും അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് ആണ്. ഈ ലിസ്റ്റ് എല്ലാ ഗവ. ഹൈസ്കൂൾ പ്രധാനദ്ധ്യാപകരും, എച്ച്.എസ്.എ-മാരും പരിശോധിച്ച് മുഴുവൻ അദ്ധ്യാപകരും (പാർട്ട് ടൈം, ഫുൾടൈം ബെനിഫിറ്റ് വാങ്ങിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവരൊഴികെ) എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരും വർക്കിംഗ് അറേഞ്ച്മെന്റിൽ വേറെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും അപെൻഡിക്സ് 12(എ),(സി) വ്യവസ്ഥ പ്രകാരം അവധിയിൽ പ്രവേശിച്ച അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനദ്ധ്യാപകർ/ സീനിയർ അസിസ്റ്റന്റ് പരിശോധിച്ച് ഉറപ്പുവരുത്തുക. ഒരു കാരണവശാലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ (പി.ഇ.ടി, ഡ്രോയിംഗ്, സ്യൂയിംഗ്, മ്യൂസിക് വിഭാഗം) പാർട്ട് ടൈം അദ്ധ്യാപകർ, ഫുൾ ടൈം ബെനിഫിറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകർ, സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ അദ്ധ്യാപകർ എന്നിവർ ഈ ലിസ്റ്റിൽ ഉൾപ്പെടരുത്.
അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തന്നിരിക്കുന്ന ലിസ്റ്റ് പരിശോധിക്കേണ്ട വിധം
പെൻ നമ്പർ: അഥവാ പേര് വെച്ച് പ്രധാനദ്ധ്യാപകൻ/ അദ്ധ്യാപകർ അവരവരുടെ ഡീറ്റെയ്ൽസ് പരിശോധിക്കുക
പി.എസ്.സി വഴി എച്ച്.എസ്.എ നിയമനം ലഭിച്ചവരാണെങ്കിൽ (ബൈട്രാൻസ്ഫർ ഉൾപ്പടെ) അഡൈ്വസ് മെമ്മോ തീയതിയാണ് സീനിയോറിറ്റിക്ക് കണക്കാക്കുന്ന തീയതി. അഡൈ്വസ് മെമ്മോ നമ്പറും, തീയതിയും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
പ്രൊമോഷൻ വഴി എച്ച്.എസ്.എ തസ്തികയിൽ നിയമനം ലഭിച്ചവരുടെ കാര്യത്തിൽ പ്രൊമോഷൻ ഓർഡർ തീയതിയാണ് സീനിയോറിറ്റിയ്ക്ക് കണക്കാക്കുന്നത്. ഓർഡർ നമ്പറും തീയതിയും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
ആശ്രിത നിയമനം/സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നീ അദ്ധ്യാപകരുടെ കാര്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ നിന്നുള്ള നിയമന ഉത്തരവിന്റെ തീയതിയാണ് സീനിയോറിറ്റിക്ക് കണക്കാക്കുന്നത്.
179 ദിവസത്തെ എംപ്ലോയ്മെന്റ് സർവ്വീസ് വഴി നിയമിതരായി പിന്നീട് സ്ഥിരപ്പെടുത്തുന്ന അദ്ധ്യാപകരും (സൂപ്പർ ന്യൂമററി തസ്തിക) ഈ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരല്ല.
പി.എസ്.സി നിയമനം വഴി ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുമ്പ് അപെൻഡിക്സ് 12(എ),(ബി),(സി) പ്രകാരം അവധിയിൽ പ്രവേശിച്ച അദ്ധ്യാപകന് തിരികെ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രമാണ് സീനിയോറിറ്റി കണക്കാക്കേണ്ടത്. (അഡൈ്വസ് തീയതി അല്ല).
പി.എസ്.സി വഴി നിയമനം ലഭിച്ച അദ്ധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിയമന ഉത്തരവിലെ തീയതി മുതൽ 45 ദിവസത്തിൽ കൂടുതൽ എക്സ്റ്റൻഷൻ വാങ്ങി ജോലിയിൽ പ്രവേശിച്ചവരാണെങ്കിൽ അവർക്ക് Date of Joining ആണ് സീനിയോറിറ്റി. (അഡൈ്വസ് തീയതി അല്ല).
പാർട്ട് ടൈം അദ്ധ്യാപകരോ ഫുൾ ടൈം ബെനിഫിറ്റ് വാങ്ങിക്കുന്ന പാർട്ട് ടൈം അദ്ധ്യാപകരോ ഉൾപ്പെടരുത്. പാർട്ട് ടൈം അദ്ധ്യാപകന് ഫുൾടൈം ആയി പ്രൊമോഷൻ കൊടുക്കുന്നുവെങ്കിൽ ഓർഡർ തീയതിയാണ് സീനിയോറിറ്റി.
പി.എച്ച് ആയ അദ്ധ്യാപകർ കളക്ടറുടെ ഓർഡർ പ്രകാരം നിയമിതരായവരാണെങ്കിൽ അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. നിയമന ഉത്തരവിന്റെ തീയതി സീനിയോറിറ്റിക്ക് കണക്കാക്കാവുന്നതാണ്.
സ്പെഷ്യലിസ്റ്റ് ഹൈസ്കൂൾ അദ്ധ്യാപകരാരുംതന്നെ ലിസ്റ്റിൽ ഉണ്ടാകരുത്.
ബൈട്രാൻസ്ഫർ വഴി മറ്റ് തസ്തികയിൽ നിന്നും എച്ച്.എസ്.എ തസ്തികയിൽ നിയമനം ലഭിക്കുന്നവരാണെങ്കിലും അഡൈ്വസ് തീയതിയാണ് സീനിയോറിറ്റിക്ക് കണക്കാക്കുന്നത്.
അപെൻഡിക്സ് 12(ബി) പ്രകാരം അവധിയിൽ തുടരുന്നവർ ലിസ്റ്റിൽ ഉൾപ്പെടരുത്.
പ്രൊബേഷൻ പൂർത്തീകരിച്ചതിന് ശേഷം അപെൻഡിക്സ് 12(എ),(സി) പ്രകാരം അവധിയിൽ പ്രവേശിച്ചവരെ ഉൾപ്പെടുത്താം.
മേൽ കൊടുത്ത എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിച്ച് ലിസ്റ്റ് പരിശോധിക്കുക. അദ്ധ്യാപകരുടെ സേവനപുസ്തകവും, സ്പാർക്ക് മറ്റ് അനുബന്ധ രേഖകളും പ്രധാനദ്ധ്യാപകന്റെ കസ്റ്റഡിയിൽ ആയതിനാൽ മേൽ പറഞ്ഞ കാര്യങ്ങൾക്കെന്തെങ്കിലും അപാകതയുണ്ടോയെന്ന് പ്രധാനദ്ധ്യാപകന് മാത്രമേ കണ്ടുപിടിക്കാനാവു എന്നതിനാൽ മേൽ വിവരങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അതിന് പ്രധാനദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എല്ലാ പ്രധാനദ്ധ്യാപകരും താഴെ കൊടുത്ത സാക്ഷ്യപത്രം ഒപ്പിട്ട് വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ എത്തിക്കണമെന്നും ഇതിനാൽ അറിയിക്കുന്നു.
തങ്ങളുടെ വിദ്യാലയത്തിലെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടേണ്ടതായ എല്ലാ അദ്ധ്യാപകരും പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ പ്രധാനദ്ധ്യാപകരും പരിശോധിച്ച് ഉറപ്പ് വരുത്തുക. ലിസ്റ്റിൽ ഉൾപ്പെടേണ്ടാത്തവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ വിവരം ലഭ്യമാക്കുക. അപാകതകൾ പരിഹരിക്കുന്നതിനായി സേവനപുസ്തകം സഹിതം എല്ലാ പ്രധാനദ്ധ്യാപകരും നാളെയും മറ്റന്നാൾ ഉച്ചവരെയും ഉള്ള സമയത്തിനുള്ളിൽ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ നേരിട്ട് എത്തിക്കുക. 6-ാം തീയതി വൈകീട്ട് 5 മണിക്ക് മുമ്പായി പ്രസ്തുത ലിസ്റ്റ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ സമയബന്ധിതമായി പ്രധാനദ്ധ്യാപകർ നേരിട്ടോ/ പ്രധാനദ്ധ്യാപകൻ നിയോഗിക്കുന്ന, കാര്യങ്ങൾ അറിയുന്ന ഒരു അദ്ധ്യാപകനോ/ ക്ലാർക്കോ ബന്ധപ്പെട്ട രേഖകൾ സഹിതം വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ ഹാജരാക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്ന ലിസ്റ്റിൽ പിന്നീട് അപാകതകൾ ഉണ്ടാകരുത് എന്ന് നിർദ്ദേശമുള്ളതിനാൽ മേൽ പറഞ്ഞ കാര്യങ്ങൾ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട 50 വയസ്സിന് മുകളിലുള്ള മുഴുവൻ അദ്ധ്യാപകരും 12 വർഷത്തെ സർക്കാർ സർവ്വീസുള്ള ടെസ്റ്റ് ക്വാളിഫൈഡ് ആയ മുഴുവൻ അദ്ധ്യാപകരും -നകം കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിന്നീട് അറിയിപ്പ് നൽകുന്നതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർ.
മലപ്പുറം.
NB: മേൽ പറഞ്ഞ ലിസ്റ്റ് മലപ്പുറം ജില്ലയിലെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് ആണ്