Posts

ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു.

 മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (DDE) ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു. പുതുക്കിയ തീയതികളും സമയവും താഴെ നൽകുന്നു. ടെൻഡർ നമ്പർ: DDEMPM/9286/2026-C7  ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 03/09/2026, വൈകുന്നേരം 5.00 മണി വരെ ടെൻഡർ തുറക്കുന്ന തീയതി: 05/09/2026, ഉച്ചയ്ക്ക് 2.00 മണിക്ക് മറ്റു നിബന്ധനകളിൽ മാറ്റമില്ല. താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ പുതുക്കിയ സമയപരിധിക്കുള്ളിൽ ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്.

സംസ്ഥാനതല കായിക മത്സരങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന സ്‌കൂൾ കായിക താരങ്ങൾ, ടീം മാനേജർമാർ, കോച്ചുമാർ എന്നിവർക്കുള്ള ജേഴ്‌സിക്കായുള്ള ടെൻഡർ ക്ഷണിക്കുന്നു .

 മലപ്പുറം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനതല കായിക മത്സരങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സ്‌കൂൾ കായിക താരങ്ങൾ, ടീം മാനേജർമാർ, കോച്ചുമാർ എന്നിവർക്കായി ഉയർന്ന നിലവാരത്തിലുള്ള Half Sublimation Sports Jersey with Plain Sports Shorts (Per Set) വിതരണം ചെയ്യുന്നതിനായി അംഗീകുന്ന നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മുദ്രവെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ (ടെൻഡർ ) ക്ഷണിച്ചുകൊള്ളുന്നു. ടെൻഡർ നോട്ടീസിനായി താഴെ ക്ലിക്ക് ചെയ്യുക  TENDER NOTICE 

ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മെറിറ്റ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 18.08.2026 ചൊവ്വാഴ്ച്ച നടത്തപ്പെടുന്നു

                         ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മെറിറ്റ്   മേഖലയിലെ ബാക്കിയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 18.08.2026 ചൊവ്വാഴ്ച്ച മലപ്പുറം  ഗവ.ടി.ടി.ഐ യിൽ   വെച്ച് നടത്തപ്പെടുന്നതാണ്. സ്വാശ്രയ മെറിറ്റ് വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി ,അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും  സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ വിവിധ അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ മെറിറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ സ്പോട്ട് അല്ലോട്മെന്റിൽ പങ്കെടുക്കേണ്ടതില്ല . NB: അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. സമയക്രമം   സയൻസ്           -     9.30    AM     കോമേഴ്‌സ്        -       11:00 AM     ഹ്യൂമാനിറ്റീസ് -     1:30  PM  സമയക്രമം കൃതൃമായി  പാലിക്കേണ്ടതാണ്.   ഒഴിവ് വിവരങ്ങൾ ...

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 ന് നടത്തപ്പെടുന്നു .

   ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ്  മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 വ്യാഴാഴ്ച്ച  മലപ്പുറം  ഗവ .ടി.ടി.ഐ യിൽ   വെച്ച് നടത്തപ്പെടുന്നതാണ്. ഗവണ്മെൻ് / എയ്ഡഡ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്  അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും  സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും   മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. ഒഴിവ് വിവരങ്ങൾ ഡയറ്റ് - 6 സേവാമന്ദിർ -3 RMTTI വളാഞ്ചേരി - 24 ഗവണ്മെൻ് /  എയ്ഡഡ് - കൊമേഴ്‌സ്   വിഭാഗത്തിൽ പെട്ടവർ രാവിലെ  9.30 നും, ഗവണ്മെൻ് / എയ്ഡഡ് -     ഹ്യൂമാനിറ്റീസ്     വിഭാഗത്തിൽ പെട്ടവർ രാവിലെ  10:00 നും, ഗവണ്മെൻ് / എയ്ഡഡ്    -      സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ   10.30 നും,  കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.   കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ 1. ഓൺലൈൻ അപേക്ഷ പ്രിന്റൗട്ട് ...

ഡി.എൽ.എഡ് ഗവ / എയ്‌ഡഡ്‌ മെറിറ്റ് 2026- 28 - ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു .

                ഡി.എൽ.എഡ് 2026- 28  അധ്യയന  വർഷത്തേക്ക് , വിവിധ ഗവ / എയ്‌ഡഡ്‌ മെറിറ്റ് സ്ഥാപനങ്ങളിൽ  അഡ്മിഷൻ ലഭിച്ച , ട്രാൻസ്ഫർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രൊഫോർമയിൽ അപേക്ഷ 10.08.2026 വൈകിട്ട് 4 മണിക്ക്  മുൻപായി മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സി 2 സെക്ഷനിൽ നേരിട്ട് എത്തിക്കേണ്ടതും റജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ് . ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 സ്ഥാപനങ്ങൾ മാത്രമേ ട്രാൻഫറിനായിട്ട് അപേക്ഷ നൽകാനാവൂ . ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കുവാൻ പാടില്ല .    വൈകി ലഭിക്കുന്ന അപേക്ഷകൾ , തപാൽ മുഖേനയുള്ള അപേക്ഷകൾ , തെറ്റുകൾ ഉള്ള അപേക്ഷകൾ, അപൂർണമായ അപേക്ഷകൾ എന്നിവ പരിഗണിക്കുന്നതല്ല . NB:- ട്രാൻസ്‌ഫറിനുള്ള മാനദണ്ഡം മാർക്ക് മാത്രമായിരിക്കും.അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പി കൂടി വെക്കുക . അപേക്ഷ ഫോം താഴെ ലിങ്കിൽ ലഭിക്കുന്നതാണ് . APPLICATION FORM

2026-27 വർഷത്തെ ENGLISH ENRICHMENT PROGRAM നുള്ള റിസോഴ്സ് അധ്യാപകരുടെ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു .

     01.08.2026 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടന്ന 2026-27 വർഷത്തെ ENGLISH LANGUAGE ENRICHMENT PROGRAM നുള്ള റിസോഴ്സ് അധ്യാപകരുടെ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു . SELECTION LIST

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് സെലക്ഷൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

  ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് സെലക്ഷൻ  ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.  ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ      03 /08/2026 (തിങ്കളാഴ്ച്ച ) ന്  (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ    വെച്ച് നടത്തപ്പെടുന്നതാണ്.  കൂടിക്കാഴ്ച്‌ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. 1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്   2.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് 3.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് (മറ്റു സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്)  4.വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്. 5. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസബിലിറ്റി  സർട്ടിഫിക്കറ്റ്.  6.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്‌കാർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ  താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്. 1. അവസാനമായി ...