ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മെറിറ്റ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 18.08.2026 ചൊവ്വാഴ്ച്ച നടത്തപ്പെടുന്നു

                        ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മെറിറ്റ്  മേഖലയിലെ ബാക്കിയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 18.08.2026 ചൊവ്വാഴ്ച്ച മലപ്പുറം  ഗവ.ടി.ടി.ഐ യിൽ   വെച്ച് നടത്തപ്പെടുന്നതാണ്.

സ്വാശ്രയ മെറിറ്റ് വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി ,അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

നിലവിൽ വിവിധ അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ മെറിറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ സ്പോട്ട് അല്ലോട്മെന്റിൽ പങ്കെടുക്കേണ്ടതില്ല .

NB: അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും.

സമയക്രമം

  •  സയൻസ്           -    9.30    AM  
  •  കോമേഴ്‌സ്       -     11:00 AM   
  • ഹ്യൂമാനിറ്റീസ് -    1:30  PM 

സമയക്രമം കൃതൃമായി  പാലിക്കേണ്ടതാണ്.  


ഒഴിവ് വിവരങ്ങൾ
  •  സയൻസ്           -  95  
  •  കോമേഴ്‌സ്       -  65    
  • ഹ്യൂമാനിറ്റീസ് - 38

കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1. ഓൺലൈൻ അപേക്ഷ പ്രിന്റൗട്ട് 
2എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ അസ്സൽ സർട്ടിഫിക്കറ്റ്



താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്.

1. അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ടി.സി.
2.കേരളാ ഗവൺമെൻ്റിൽ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്
3.അസി.സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഫോറം 42 (കെ.ഇ.ആർ).





Popular posts from this blog

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു