ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ
വാക് ഇൻ ഇന്റർവ്യൂ
മലപ്പുറം: 2026-27 അധ്യയന വർഷത്തിൽ ഓരോ ഉപജില്ലയിൽ നിന്നും ഓരോ സർക്കാർ പ്രൈമറി സ്കൂളുകളിലേക്ക് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 28 ന് രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടിടിസി/ ഡിഎഡ്/ഡിഎൽഎഡ്/ ബി.എഡ് യോഗ്യതയും ഉള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണന.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാരാകേണ്ടതാണ്.
ഫോൺ നമ്പർ - 0483-2734888