ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

                ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ   14/08/2024 ന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ്  ഓഡിറ്റോറിയത്തിൽ   (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപമുള്ള)  വെച്ച് നടത്തപ്പെടുന്നതാണ്. സയൻസ് മെയിൻ ലിസ്റ്റിലുള്ളവർ 14.08.2024 ന് രാവിലെ 9:30 മണിക്കും, ഹ്യൂമാനിറ്റീസ് മെയിൻ ലിസ്റ്റിലുള്ളവർ 14.08.2024 ന് രാവിലെ     10 മണിക്കും , കൊമേഴ്സ് മെയിൻ ലിസ്റ്റിലുള്ളവർ 14.08.2024 ന് രാവിലെ 10:30 മണിക്കും , വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും 14.08.2024 ന് രാവിലെ 11 മണിക്കും ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. 

ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.


കൂടിക്കാഴ്ച്‌ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
2. എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്
3. വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്.
4. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസ്എബിലിറ്റി
സർട്ടിഫിക്കറ്റ്. 
5.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്‌കാർ തുടങ്ങിയ സർട്ടിഫിക്കറ്റ്.

താഴെ പറയുന്ന  രേഖകൾ ബന്ധപ്പെട്ട ടി.ടി.ഐ യിൽ ഹാജരാക്കേണ്ടതാണ്.
1. അവസാനമായി പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള ടി.സി.
2. കേരളാ ഗവൺമെൻ്റിൽ സർവ്വീസിലുള്ള ഒരു ഗസറ്റഡ് ഓഫീസർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്
3. അസി.സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റ് ഫോറം 42 (കെ.ഇ.ആർ)


മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






ഡി എൽ എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള ലിസ്റ്റ് പിഎസ് സിയിൽ നിന്നും ലഭിക്കുന്ന മുറയ്കക്ക് പ്രസിദ്ധീകരിക്കുന്നതാണ്.



      

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.