2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റം - അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിതിൽ പരിത്യജന സാക്ഷ്യപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച്
2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച സർവീസ് കാർഡുകൾ പരിശോധിച്ച് സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ ലിസ്റ്റ് 31/05/2024 ന് ഈ കാര്യാലയത്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു.
2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ ലിസ്റ്റ് ലഭ്യമാകുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.
👉👉👉 ലിസ്റ്റ് 👈👈👈
പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട ആരെങ്കിലും സ്ഥാനക്കയറ്റം പരിത്യജിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരിത്യജന സാക്ഷ്യപത്രം ബന്ധപ്പെട്ട മേലധികാരിയുടെ മേലൊപ്പൊടുകൂടി 07/06/2024 ന് വൈകുന്നേരം 5 മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ എ 2 സെക്ഷനിൽ നേരിട്ടോ പ്രത്യേക ദൂതൻ വശമോ എത്തിക്കേണ്ടതാണ്.
ഇ -മെയിൽ മുഖേനയോ വാട്സ്ആപ്പ് മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ലഭിക്കുന്ന പരിത്യജന അപേക്ഷകൾ പരിഗണിക്കേണ്ടെന്ന് 30/11/2023 ലെ GO(P) No.17/2023/P&ARD ഗസറ്റ് നോട്ടിഫിക്കേഷൻ മുഖേന സർക്കാരിൽ നിന്നും അറിയിച്ചിട്ടുള്ളതിനാൽ പരിത്യജനവുമായി ബന്ധപ്പെട്ട് വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് കൂടി അറിയിക്കുന്നു.
GO(P) No.17/2023/P&ARD ഗസറ്റ് നോട്ടിഫിക്കേഷൻ ലഭ്യമാകുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.
👉👉 ഗസറ്റ് നോട്ടിഫിക്കേഷൻ 👈👈