2024 നവംബർ 26 മുതൽ 30 വരെ തീയതികളിൽ ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും, എ.കെ.എം.എച്ച്.എസ് കോട്ടൂർ സ്കൂളിലും വെച്ചും നടന്ന 35-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനറൽ കൺവീനർ മുമ്പാകെ വിവിധ മത്സര ഇനങ്ങൾക്ക് അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളെ കലോത്സവ മാന്വൽ പ്രകാരമുള്ള അപ്പീൽ കമ്മിറ്റി മുമ്പാകെ 2024 ഡിസംബർ 4 (ബുധനാഴ്ച) ന് കോട്ടക്കൽ അധ്യാപക ഭവനിൽ ( ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിന് സമീപം) വെച്ച് നേരിൽ കേൾക്കുന്ന വിവരം അറിയിക്കുന്നു. അപ്പീൽ സമർപ്പിച്ചവർ അന്നേ ദിവസം രാവിലെ 9 ന് ഹൈസ്കൂൾ വിഭാഗവും , രാവിലെ 11.30 മണിക്ക് ഹയർസെക്കണ്ടറി വിഭാഗവും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ് ഹിയറിംഗിന് യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും, അനുബന്ധ വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണ്. അപ്പീൽ കമ്മിറ്റി ചേരുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെ ചേർക്കുന്നു . ADHYAPAKA BHAVAN KOTTAKKAL ...