Posts

Showing posts from December, 2025

36- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ തീരുമാനം

  2025  നവംബർ  18 മുതൽ 22 വരെ വണ്ടൂരിൽ   വെച്ച് നടന്ന 36 -ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സമർപ്പിച്ച  അപ്പീൽ  അപേക്ഷകൾ 06.12.2025 തിയ്യതിയിൽ  ചേർന്ന അപ്പീൽ കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 13 അപ്പീലുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 13  അപ്പീലുകളും അനുവദിക്കപ്പെട്ടു.അനുവദിക്കപ്പെട്ട അപ്പീലുകളുടെ പട്ടിക താഴെ ചേർക്കുന്നു.             നിരസിച്ച   അപ്പീലുകളുടെ  ഉത്തരവുകൾ 15 .12.2025(തിങ്കൾ)  മുതൽ  19.05.2025(വെള്ളി) വരെയും      അനുവദിച്ച   അപ്പീലുകളുടെ  ഉത്തരവുകൾ   05 .01.2026  മുതൽ     മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തി ലെ സി സെക്ഷനിൽ  നിന്നും  അപ്പീൽ രസീതി ഹാജരാക്കി കൈപ്പറ്റാവുന്നതാണ് . APPROVED LIST (HS) APPROVED LIST (HSS)

വാക് ഇൻ ഇന്റർവ്യൂ - ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം

  വാക് ഇൻ ഇന്റർവ്യൂ മലപ്പുറം:  2025-26 വർഷത്തെ   ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിൽ താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിനു   കീഴിലുള്ള GMUPS- CHEERANKADAPPURAM സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് അധ്യാപകൻ 12-12-2025 ന് റിസൈൻ ചെയ്യുന്നതിനാലും ,  നിലവിലെ ലിസ്റ്റ് അവസാനിച്ച സാഹചര്യത്താലും,   പുതുതായി വന്ന പ്രസ്തുത ഒഴിവിലേക്ക് റിസോഴ്‌സ് അധ്യാപകനെ/അധ്യാപികയെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2025 ഡിസംബർ 9 ന് രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപ  ഡയറക്ട‌റുടെ കാര്യാലത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടിടിസി/ ഡിഎഡ്/ഡിഎൽഎഡ്/ ബി.എഡ് യോഗ്യതയും ഉള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണന. ഫോൺ നമ്പർ - 0483-2734888

36- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി - സംബന്ധിച്ച്

  2025 നവംബർ 18 മുതൽ 22 വരെ തീയതികളിൽ  വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂർ , ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂർ , ഗുരുകുലം വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം    സ്കൂ‌ളിലും വെച്ച് നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനറൽ കൺവീനർ മുമ്പാകെ വിവിധ മത്സര ഇനങ്ങൾക്ക് അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളെ കലോത്സവ മാന്വൽ പ്രകാരമുള്ള അപ്പീൽ കമ്മിറ്റി മുമ്പാകെ   2025 ഡിസംബർ 6 (ശനിയാഴ്ച്ച)   ന്  കോട്ടക്കൽ അധ്യാപക ഭവനിൽ ( ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിന് സമീപം)     വെച്ച് നേരിൽ കേൾക്കുന്ന വിവരം അറിയിക്കുന്നു. അപ്പീൽ സമർപ്പിച്ചവർ അന്നേ ദിവസം  രാവിലെ 9:30  ന് ഹൈസ്കൂൾ വിഭാഗവും , രാവിലെ 11.00 മണിക്ക് ഹയർസെക്കണ്ടറി വിഭാഗവും    താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തു‌ത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. ഹിയറിംഗിന് യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും, അനുബന്ധ രേഖകളും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണ്.    അപ്പീൽ കമ്മിറ്റി ചേരുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ല...