Posts

Showing posts from June, 2024

2024-25 വർഷത്തെ മലപ്പുറം ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് കോഡിനേറ്റർ പദവിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

 2024-25 വർഷത്തെ മലപ്പുറം ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് കോഡിനേറ്റർ പദവിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക  വിജ്ഞാപനം

2024-26 വർഷത്തെ ഡി.എൽ.എഡ്, ഡി.എൽ.എഡ് (ഭാഷാ ) ബി.എഡ് എന്നീ കോഴ്സുകളിലെ ഡിപ്പാർട്ട്മെന്റ ക്വാട്ട വിഭാഗത്തിലേക്കും ഡി.എൽ.എഡ് (ഹിന്ദി സ്വാശ്രയം) , ഡി.എൽ.എഡ് (ഭാഷാ പൊതു ക്വാട്ട) വിഭാഗത്തിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 2024-26 വർഷത്തെ ഡി.എൽ.എഡ്, ഡി.എൽ.എഡ് (ഭാഷാ ) ബി.എഡ് എന്നീ കോഴ്സുകളിലെ ഡിപ്പാർട്ട്മെന്റ ക്വാട്ട വിഭാഗത്തിലേക്കും  ഡി.എൽ.എഡ്  (ഹിന്ദി സ്വാശ്രയം)  , ഡി.എൽ.എഡ് (ഭാഷാ പൊതു ക്വാട്ട)   വിഭാഗത്തിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ 10.07.2024 ന് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, 695014 എന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.  വിജ്ഞാപനങ്ങൾക്കായി  ചുവടെ  ചേർത്ത ലിങ്കിൽ ലഭ്യമാവുന്നതാണ്. അപേക്ഷ ഫോമുകൾ അതാത് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. DELED LANGUAGE - 2024-26- പൊതു ക്വാട്ട DELED - SELF HINDI DELED DEAPRTMENT QUOTA LANGAUAGE DELED DEPT QUOTA   DEPARTMRNT QUOTA BED

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2024-25 അധ്യയന വർഷത്തേക്കുള്ള പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍ററിലെ ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എജുക്കേഷൻ തസ്തികയിലേക്കുള്ള  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു                  റാങ്ക് ലിസ്റ്റ്  ചുവടെ ചേർക്കുന്നു.  റാങ്ക് ലിസ്റ്റ്

കരാർ നിയമനം 2024-25

 പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലെ ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂകേറ്റർ  തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 19.06.2024 ന് 4 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട്  സമർപ്പിക്കേണ്ടതാണ്.  ഇന്റർവ്യൂ 21.06.2024 ന് മലപ്പുറം വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് 10.00 ന് നടക്കുന്നതാണ് വിശദ വിവരങ്ങൾക്കായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  വിജ്ഞാപനം  

2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റം - അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിതിൽ പരിത്യജന സാക്ഷ്യപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച്

2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച സർവീസ്  കാർഡുകൾ പരിശോധിച്ച് സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ ലിസ്റ്റ് 31/05/2024 ന് ഈ കാര്യാലയത്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്നു.  2024-25 വർഷത്തെ പ്രൈമറി പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് അർഹരായവരുടെ ലിസ്റ്റ് ലഭ്യമാകുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.  👉👉👉 ലിസ്റ്റ് 👈👈👈 പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട ആരെങ്കിലും സ്ഥാനക്കയറ്റം പരിത്യജിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പരിത്യജന സാക്ഷ്യപത്രം ബന്ധപ്പെട്ട മേലധികാരിയുടെ മേലൊപ്പൊടുകൂടി 07/06/2024 ന് വൈകുന്നേരം 5 മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ എ 2 സെക്ഷനിൽ നേരിട്ടോ പ്രത്യേക ദൂതൻ വശമോ എത്തിക്കേണ്ടതാണ്.   ഇ -മെയിൽ മുഖേനയോ വാട്സ്ആപ്പ് മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ലഭിക്കുന്ന പരിത്യജന അപേക്ഷകൾ പരിഗണിക്കേണ്ടെന്ന് 30/11/2023 ലെ GO(P) No.17/2023/P&ARD ഗസറ്റ് നോട്ടിഫിക്കേഷൻ മുഖേന സർക്കാരിൽ നിന്നും അറിയിച്ചിട്ടുള്ളതിനാൽ പരിത്യജനവുമായി ബന്ധപ്പെട്ട് വരും വർഷങ്ങളിൽ ഇത...