പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ എത്രയും വേഗം അറിയിക്കേണ്ടതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ ഉത്തരവ് പ്രകാരം ഹൈസ്കൂൾ അധ്യാപകരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് താൽകാലികമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 👉👉👉👉 സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് മേൽ ലിസ്റ്റിലേക്ക് മലപ്പുറം, വണ്ടൂർ, തിരൂർ, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ അധ്യാപകരുടെയും താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സൂചന ഉത്തരവ് പ്രകാരം മുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള 19/04/2024 തീയതിയിലെ എ3/6814/2024/ഡിജിഇ നമ്പർ സർക്കുലർ പ്രകാരം താൽകാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേൽ സർക്കുലർ ലഭ്യമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👉👉👉👉 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾ മേൽ സർക്കുലർ, മുകളിലെ സംസ്ഥാനതല താൽകാലിക സീനിയോറിറ്റി ലിസ്റ്റ് എന്നിവ ഓരോ DEO മാരും തങ്ങളുടെ പരിധി...