ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ
ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 25.10.2024 വെള്ളിയാഴ്ച്ച മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം) വെച്ച് നടത്തപെടുന്നതാണ്.
ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും SPOT അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
- ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ കൊമേഴ്‌സ് വിഭാഗത്തിൽ പെട്ടവർ രാവിലെ 09.30 നും,
- ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 10.00 നും,
- ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 10.00 നും, കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.
നിലവിൽ സ്വാശ്രയ - മെറിറ്റ് മേഖലയിൽ അഡ്മിഷൻ ലഭിച്ച കുട്ടികൾക്ക് ഗവണ്മെൻ് / എയ്ഡഡ് മേഖലയിലെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി
കൂടിക്കാഴ്ചക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികളും താഴെ ലിങ്കിൽ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.