ഡി എൽ എഡ് 2024-26 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തിയ്യതി പ്രഖ്യാപിച്ചു.
ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 01.10.2024 ചൊവ്വാഴ്ച്ച മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം) വെച്ച് നടത്തപ്പെടുന്നതാണ്. PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും . ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ കൊമേഴ്‌സ് വിഭാഗത്തിൽ പെട്ടവർ രാവിലെ 09.00 നും, ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 09.15 നും, ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 09.30 നും, കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. സമയക്രമം കൃതൃമായും പാലിക്...