ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

 ഡി.എൽ.എഡ്. 2024-26  വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചു.   ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർ ലിസ്റ്റിലെ  ആപ്ലിക്കേഷൻ     നമ്പറും ബന്ധപ്പെട്ട രേഖകളും  സഹിതം  24/07/2024 ബുധനാഴ്ച  3 മണിക്ക് മുൻപായി   മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്


  • ഇമെയിൽ/തപാൽ/ഫോൺ  മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.

  • ഭിന്നശേഷി വിഭാഗക്കാർ(മിനിമം DA -40%),ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ(സൈനിക വെൽഫെയർ ബോർഡ് / തഹസിൽദാരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർ  ) EWS വിഭാഗക്കാർ(2024 ലെ സർട്ടിഫിക്കറ്റ്)എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

  • ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

  • 24.07.2024   4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല.    
                                                 
  • എൻഎസ്എസ്(+2 തലം),എൻസിസി(10 മാർക്കിന്റെ വെയ്റ്റേജ് സർട്ടിഫിക്കറ്റ് ഉള്ളവർ),രാജ്യ പുരസ്കാർ തുടങ്ങിയവ റിമാർക്സിൽ ഉൾപ്പെട്ടിട്ടുണ്ടന്ന് ഉറപ്പു വരുത്തേണ്ടതാണ്. കലാ - കായിക മേളകളുടെ വിവരം രേഖപ്പെടുത്തേണ്ടതില്ല. 
     
  •  അപാകത ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സമയപരിധിക്കകം നേരിട്ട് വന്ന് ന്യൂനതകൾ പരിഹരിക്കേണ്ടതാണ്.അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

  • അഡ്മിഷൻ സമയത്ത് തെറ്റായ വിവരങ്ങളാണ് നൽകിയത് എന്ന് കണ്ടെത്തിയാൽ പ്രസ്തുത വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദ് ചെയ്യുന്നതാണ്.

അപേക്ഷകരുടെ ലിസ്റ്റ് 







Popular posts from this blog

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.