ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25  വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇംപ്രൂവ്മെന്റ് മാർക്ക് കൂട്ടിച്ചേർക്കാനോ  ലിസ്റ്റിൽ അപാകതകൾ ഉണ്ടെങ്കിൽ  ആയത് തിരുത്തുവാൻ  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖകൾ സഹിതം 03.08.2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്

  • ഇമെയിൽ/തപാൽ മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
  • ഭിന്നശേഷി വിഭാഗക്കാർ,ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ, EWS വിഭാഗക്കാർ എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
  • ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
  • 03.08.2023 വൈകീട്ട് 4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല.
  • അഡ്മിഷൻ സമയത്ത് തെറ്റായ വിവരങ്ങളാണ് നൽകിയത് എന്ന് കണ്ടെത്തിയാൽ പ്രസ്തുത വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദ് ചെയ്യുന്നതാണ്.
  • എൻഎസ്എസ്/എൻസിസി /രാജ്യ പുരസ്കാർ തുടങ്ങിയവ റിമാർക്സിൽ ഉൾപ്പെട്ടിട്ടുണ്ടന്ന് ഉറപ്പു വരുത്തേണ്ടതാണ്. കലാ - കായിക മേളകളുടെ വിവരം രേഖപ്പെടുത്തേണ്ടതില്ല. 
  • നിരസിച്ച / അപാകത ലിസ്റ്റിൽ (സമർപ്പിച്ച ഡിമാന്റ് ഡ്രാഫ്റ്റ് , മിനിമം മാർക്ക് ,മറ്റുള്ളവ)  ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സമയപരിധിക്കകം നേരിട്ട് വന്ന് ന്യൂനതകൾ പരിഹരിക്കേണ്ടതാണ്.അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്.



അപേക്ഷകരുടെ ലിസ്റ്റ് :-

DELED-GOVT- SCIENCE

DELED- GOVT- HUMANITIES

DELED- GOVT- COMMERCE

DELED- SCIENCE -SELF FINANCING   

DELED- HUMANITIES- SELF FINANCING

DELED- COMMERCE- SELF  FINANCING

DELED 2023- DEMAND DRAFT ERROR LIST

DELED 2023- REJECTED LIST










Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു