വാക് ഇൻ ഇന്റവ്യൂ മലപ്പുറം: 202 5 -2 6 അധ്യയന വർഷത്തിൽ ഓരോ ഉപജില്ലയിൽ നിന്നും ഓരോ സർക്കാർ പ്രൈമറി / ഹൈ സ്കുളുകളിലേക്ക് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2025 ജൂൺ 1 1 ന് രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും , ടിടിസി/ ഡിഎഡ്/ ഡിഎൽഎഡ്/ ബി.എഡ് യോഗ്യതയും ഉള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്‌സ് പാസായവർക്കും , അസാപ് സ്‌കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണന. സർക്കുലർ താഴെ നൽകുന്നു CIRCULAR