Posts

Showing posts from December, 2024

35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ തീരുമാനം

  2024  നവംബർ  26 മുതൽ 30വരെ  ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും,  എ .കെ..എം.എച്ച്.എസ്  കോട്ടൂർ  സ്കൂ‌ളിലും വെച്ച് നടന്ന 35-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സമർപ്പിച്ച  അപ്പീൽ  അപേക്ഷകൾ 04.12.2024,05.12.2024  എന്നീ തിയ്യതികളിൽ  ചേർന്ന അപ്പീൽ കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 13 അപ്പീലുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 12 അപ്പീലുകളും അനുവദിക്കപ്പെട്ടു.അനുവദിക്കപ്പെട്ട അപ്പീലുകളുടെ പട്ടിക താഴെ ചേർക്കുന്നു.               അനുവദിച്ചതും നിരസിച്ചതുമായ അപ്പീലുകളുടെ  ഉത്തരവുകൾ 1 1.12.2024 മുതൽ 20.12.2024 വരെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തി ലെ സി സെക്ഷനിൽ  നിന്നും  അപ്പീൽ രസീതി ഹാജരാക്കി കൈപ്പറ്റാവുന്നതാണ് .   APPROVED  LIST

35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ ഹിയറിംഗ് തീയ്യതി - സംബന്ധിച്ച്

      2024 നവംബർ 26 മുതൽ 30 വരെ തീയതികളിൽ ജി.ആർ.എച്ച്.എസ് കോട്ടക്കൽ സ്‌കൂളിൽ വെച്ചും, എ.കെ.എം.എച്ച്.എസ് കോട്ടൂർ സ്കൂ‌ളിലും വെച്ചും നടന്ന 35-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനറൽ കൺവീനർ മുമ്പാകെ വിവിധ മത്സര ഇനങ്ങൾക്ക് അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികളെ കലോത്സവ മാന്വൽ പ്രകാരമുള്ള അപ്പീൽ കമ്മിറ്റി മുമ്പാകെ   2024 ഡിസംബർ 4 (ബുധനാഴ്ച)   ന് കോട്ടക്കൽ അധ്യാപക ഭവനിൽ ( ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിന് സമീപം)     വെച്ച് നേരിൽ കേൾക്കുന്ന വിവരം അറിയിക്കുന്നു. അപ്പീൽ സമർപ്പിച്ചവർ അന്നേ ദിവസം രാവിലെ 9 ന് ഹൈസ്കൂൾ വിഭാഗവും , രാവിലെ 11.30 മണിക്ക് ഹയർസെക്കണ്ടറി വിഭാഗവും    താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തു‌ത സ്ഥലത്ത് എത്തിച്ചേരേണ്ടതാണ് ഹിയറിംഗിന് യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും, അനുബന്ധ വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണ്.    അപ്പീൽ കമ്മിറ്റി ചേരുന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെ ചേർക്കുന്നു . ADHYAPAKA BHAVAN KOTTAKKAL  ...